തീ കൊണ്ട് കളിക്കുന്ന പൂരവും, കാട്ടാനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണോ ആർ ശ്രീലേഖ

തൃശൂർ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കൗൺലിസറും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ആർ ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന പൂരവും കാട്ടാനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണമോയെന്ന് ചിന്തിക്കണമെന്ന് ആർ ശ്രീലേഖ.
ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം പ്രകൃതി വിരുദ്ധ ആചാരങ്ങൾ ഒഴിവാക്കിക്കൂടേയെന്നാണ് ശ്രീലേഖ ചോദിക്കുന്നത്. പൊലീസും ഫയർഫോഴ്സും അറിയാതെയാണ് ഇങ്ങനൊരു വെടിക്കെട്ട് ഒരുക്കങ്ങൾ നടത്തിയതെന്നും ശ്രീലേഖ കുറ്റപ്പെടുത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് തൃശൂരിൽ പടക്കനിർമ്മാണശാലകൾ പ്രവർത്തിക്കുന്നതെന്നും ശ്രീലേഖ വിമർശിച്ചു. ഫേസ് ബൂക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.

