May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

നേതാക്കന്മാർ കൈമലർത്തിയാലും പാലക്കാട് കാലുകുത്തിയാൽ അനുഭാവികൾ പ്രതിരോധ കവചം തീർക്കും’; രാഹുലിനെ പിന്തുണച്ച് പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ

SHARE

രാഹുലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് കൗൺസിലർ. പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയാണ് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത്. നേതാക്കൾക്കെതിരെ ഇയാൾ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. രാഹുലിനെ ആക്രമിക്കുന്നത് പാർട്ടിയെ തളർത്തുമെന്ന് മൻസൂർ പോസ്റ്റ് വഴി പറയുന്നു. മണ്ഡലത്തിൽ എത്തിയാൽ കോൺഗ്രസുകാർ രാഹുലിന് പ്രതിരോധ കവചം തീർക്കുമെന്നും മൻസൂർ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഒറ്റക്കിട്ട് ആക്രമിക്കുന്നത് പാർട്ടിയെ വളർത്തില്ല പാർട്ടിയെ തളർത്തും *നേതാക്കൾ ഓർത്താൽ നല്ലത് നേതാക്കന്മാർ കൈമലർത്തിയാലും പാലക്കാട് കാലുകുത്തിയാൽ അനുഭാവികൾ പ്രതിരോധ കവചം തീർക്കും

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് നടപടിയെടുത്തത് സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കർക്ക് കത്ത് കൈമാറി. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയതും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നതായിരിക്കും.

ലൈംഗികാരോപണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് കൈമാറിയത്. രാഹുൽ നിയമസഭയിൽ വരുന്നതിലുള്ള ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെപിസിസി അധ്യക്ഷനെ നേരത്തെ അറിയിച്ചിരുന്നു.