April 24, 2026

മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.

SHARE
കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാലൂർ പഞ്ചായത്തിലെ 12-ാം വാർഡിലുള്ള പൂവൻപൊയിലിലാണു സംഭവം. പൂവൻപൊയിൽ സ്വദേശി സജീവന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്‌തുവിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ബോംബ് ആണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം.
പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.