October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

ലണ്ടൻ ബൈറ്റ്സ്’ കഫെയിൽ തീപിടുത്തം.

SHARE

തലശ്ശേരി നഗരത്തിലെ പള്ളിതാഴയിൽ പ്രവർത്തിക്കുന്ന ‘ലണ്ടൻ ബൈറ്റ്സ്’ കഫെയിൽ തീപിടുത്തം. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കഫെയുടെ പിൻവശത്താണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
പെട്ടെന്ന് തന്നെ തീ അണയ്ക്കാൻ സാധിച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. വലിയൊരു ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല