October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

സംഘാടകസമിതി രൂപീകരണം.

SHARE

ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി എകദേശം 400 കോടിയോളം ചിലവ് വരുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം (IRIA) കണ്ണൂരിലെ കല്ല്യാടുള്ള 311 ഏക്കർ പ്രദേശത്ത് തയ്യാറാക്കി വരികയാണ്. രാജ്യത്തിനു തന്നെ മാതൃകയായ ബൃഹത്തായ ഈ സ്ഥാപനത്തിൻ്റെ ആദ്യഘട്ടം 190 കോടി രൂപയോളം ചിലവഴിച്ച് പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.

ആയുർവേദത്തിൻ്റെ നന്മ ഗവേഷണത്തിലൂടെ പങ്കുവെക്കുന്ന ഈ ഗവേഷണ കേന്ദ്രം നമ്മുടെ നാടിന്റെ അഭിമാനമാണ്. 2026 ഫിബവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരാധ്യനായ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഈ ഗവേഷണ കേന്ദ്രം ഉദ്ഘാടനം നിർവഹിക്കുകയാണ്.

നമ്മുടെ നാടിന്റെ ഏറ്റവും വലിയ സർക്കാർ വികസന പദ്ധതികളിൽ ഒന്നായ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടന നിമിഷം അവിസ്മരണീയമാക്കുന്നതിനായി സംഘാടക സമിതി രൂപീകരണയോഗം 2026 ഫിബ്രവരി 2 തിങ്കളാഴ്ച രാവിലെ 10.30ന് കല്ല്യാട് വന്ദന ഓഡിറ്റോറിയത്തിൽവെച്ച് ചേരുന്നു. എല്ലാവരെയും അതിലേക്കു സ്വാഗതം ചെയ്യുന്നതായി അറിയിച്ചു