August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഇ കെ രാജന്‍ കോണ്‍ഗ്രസില്‍

SHARE

കോഴിക്കോട്: സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍. മുക്കം തോട്ടത്തിൻകടവ് ബ്രാഞ്ച് സെക്രട്ടറി ഇ കെ രാജനാണ് യുഡിഎഫ് വേദിയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ഇന്നലെ രാജന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. 12 വർഷക്കാലം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രാജൻ.ഇടത് സര്‍ക്കാര്‍ ആറ് ലക്ഷം കോടി രൂപയുടെ കടക്കെണി ഉണ്ടാക്കിയെന്നും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ യുഡിഎഫിന് പദ്ധതി ഉണ്ടെന്നും വി ഡി സതീശന്‍ വേദിയില്‍ പറഞ്ഞു. ഖജനാവ് നിറച്ചതിന് ശേഷം യുഡിഎഫ് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും. പരമ്പരാഗത സംവിധാനത്തിനൊപ്പം എ ഐ സാങ്കേതികവിദ്യ കൂടി സംയോജിപ്പിച്ച് വന്യജീവി ആക്രമണം നിയന്ത്രിക്കും. സിപിഐഎമ്മിന് രക്തസാക്ഷി ഉണ്ടാകുന്നത് ലോട്ടറി അടിക്കും പോലെയാണ്. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനെ വിമര്‍ശിച്ച കമ്യൂണിസ്റ്റിനെ പുറത്താക്കി. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ നടപടിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് ഇപ്പോള്‍ വൈരുദ്ധ്യാത്മക ഭൗതിക വാദമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.