June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 18, 2026

നേമത്ത് കടുത്ത മത്സരമെന്ന് മുന്നണികള്‍; 2000 ഭൂരിപക്ഷം പ്രതീക്ഷിച്ച് എല്‍ഡിഎഫ്, 10000 പ്രതീക്ഷിച്ച് ബിജെപി.

SHARE

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ കടുത്ത മത്സരമുണ്ടാകുമെന്ന് മുന്നണികള്‍. രണ്ടായിരത്തിന് മുകളില്‍ മാത്രം ഭൂരിപക്ഷമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. രണ്ടായിരം മുതല്‍ മുവായിരം വരെ ഭൂരിപക്ഷം കിട്ടുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു. എന്നാല്‍ പതിനായിരത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം.യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എസ്ഡിപിഐ വോട്ട് വിവാദം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര വോട്ടുകള്‍ തുണയാകും എന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.അതേസമയം, തീരദേശ വോട്ടുകള്‍ ഇക്കുറി തിരിച്ചടിയാകില്ലെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. കോര്‍പ്പറേഷനില്‍ കിട്ടിയ ആറായിരത്തിലേറെ ഭൂരിപക്ഷത്തില്‍ പ്രതീക്ഷവെച്ചാണ് ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. നാടാര്‍ വോട്ടുകള്‍ തിരിച്ചുവരുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അവസാന ബൂത്ത് എണ്ണുംവരെയും സസ്‌പെന്‍സ് പ്രതീക്ഷിക്കുകയാണ് മുന്നണികള്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രമാണ് ബാക്കി. മെയ് നാലിനാണ് വോട്ടെണ്ണൽ.