August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

കണ്ണൂർ ജില്ലയിലെ പിലാത്തറ- പാപ്പിനിശ്ശേരി, കളറോഡ്- വളവുപാറ റോഡുകളും വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി- പുൽപ്പള്ളി റോഡുംനവീകരിക്കുന്നതിന് സർക്കാർ അനുമതി

SHARE

കാസർകോട് ജില്ലയിലെ കാസർകോട്- കാഞ്ഞങ്ങാട്, ചേർക്കള- ജൽസൂർ റോഡുകളും കണ്ണൂർ ജില്ലയിലെ പിലാത്തറ- പാപ്പിനിശ്ശേരി, കളറോഡ്- വളവുപാറ റോഡുകളും വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി- പുൽപ്പള്ളി റോഡും വയനാട്, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടി- കേളിയൂർ റോഡും ഓവർലേ ജോലികൾ ചെയ്ത് നവീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി. ആകെ 160 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനാണ് അനുമതി.

അഞ്ച് പാക്കേജുകളിലായി ആകെ 443.71 കിലോമീറ്റർ റോഡ് ഔട്പുട് പെർഫോമൻസ് ബേസ്ഡ് റോഡ് മാനേജ്‌മെന്റ് (ഒപിബിആർസി) രീതിയിൽ നിർമിക്കുന്നതിനായി നേരത്തേതന്നേ ഭരണാനുമതി നൽകിയിരുന്നതാണ്. എന്നാൽ ഇതിൽ മൂന്നു പാക്കേജുകൾക്ക് മാത്രമാണ് കരാർ ഉറപ്പിക്കാനായത്.

 

കരാറുകാർ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന നാലും അഞ്ചും പാക്കേജുകൾ ഓവർലേയിലേക്ക് മാറ്റി പണിയുന്നതിനാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയിട്ടുള്ളത്. എത്രയും പെട്ടെന്ന് ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡുകൾ പുനർനിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.