July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

ഗിറ്റാറിസ്റ്റ് കെ.എ.അജയന്‍ (63) നിര്യാതനായി.

SHARE

തളിപ്പറമ്പ്: ഗിറ്റാറിസ്റ്റ് കെ.എ.അജയന്‍ (63) നിര്യാതനായി. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. 

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പൂക്കോത്ത് തെരുവിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.കഴിഞ്ഞ ഞായറാഴ്ച ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണപ്പെട്ട അജയനെ പോലിസിന്റെ സഹായത്തോടെ നാട്ടുകാര്‍ 108 ആമ്പുലന്‍സില്‍ പരിയാരത്ത് എത്തിക്കുകയായിരുന്നു.പാലക്കാട് പറളി സ്വദേശിയാണ്.അവിവാഹിതനാണ്.

തളിപ്പറമ്പ് പി ഡബ്‌ള്യു ഡി റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് വിഭാഗത്തില്‍ ഹെഡ് ക്ലര്‍ക്കായിരുന്ന പരേതരായ അരവിന്ദാക്ഷന്‍-കനകാംബുജം ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: അജിത്ത് (റിട്ട: ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മലമ്പുഴ), അനില (ലാല്‍ നഗര്‍, പാലക്കാട് ).ശവസംസ്‌കാരം ബന്ധുക്കള്‍ പാലക്കാട് നിന്നും എത്തിയ ശേഷം നടത്തും.ഗിറ്റാറിസ്റ്റ് അജയന്റെ മൃതദേഹം നാളെ 16-12-24 ന് ഉച്ചയ്ക്ക് 12 മണിക്ക് പൂക്കോത്ത്‌തെരു വെജ്‌ക്കോ ഓഫീസിന് സമീപം പൊതുദര്‍ശനത്തിന് വെക്കുന്നതാണ്,

അതിനു ശേഷം സംസ്‌കാരം ഉച്ചക്ക് 12.30 ന് പട്ടപ്പാറ ശ്മശാനത്തില്‍ നടക്കുന്നതാണെന്ന് പൂക്കോത്ത്‌തെരു കൗണ്‍സിലര്‍ കെ.രമേശന്‍ അറിയിച്ചു.