September 29, 2026

പിആർ ടീമിനെ ഉപയോഗിച്ച് കൂട്ടുകാരന് സംരക്ഷണമൊരുക്കുകയാണ്’: ഷാഷി പറമ്പിലിനെ വിമർശിച്ച് എം ശിവപ്രസാദ്.

SHARE

തിരുവനന്തപുരം: പീഡന പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുകയാണ് വടകര എംപി ഷാഫി പറമ്പിലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പിആർ ടീമിനെ ഉപയോഗിച്ച് ഷാഫി പറമ്പിൽ ഇപ്പോഴും കൂട്ടുകാരന് സംരക്ഷണം ഒരുക്കുകയാണെന്നും ഇതിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും എം ശിവപ്രസാദ് വിമർശിച്ചു.
പല്ലും നഖവും ആയിരുന്നില്ല, മൂക്കുപയോഗിച്ചാണ് കൂട്ടുകാരന് വേണ്ടി അയാൾ പ്രതിരോധം തീർത്തത്. ഇപ്പോഴും തള്ളി പറയാതെ തന്റെ പിആർ ടീമിനെ ഉപയോഗിച്ച് കൂട്ടുകാരന് സംരക്ഷണമൊരുക്കുകയാണ്. കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുകയാണ്. രാഹുലും ഷാഫിയും ചേരുന്ന കോൺഗ്രസ് ജീർണതയുടെ കേന്ദ്രമാണ്.’ എന്നാണ് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചത്.