August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 16, 2026

സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചു; വിഷ്ണുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

SHARE

മലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭർത്താവ് പീഡിപ്പിച്ചിരുന്നു. സ്ത്രീധനം നൽകിയത് കുറവെന്നും പറഞ്ഞു പീഡിപ്പിച്ചു. ജോലി ഇല്ലെന്നും പറഞ്ഞ് വിഷ്ണുജയെ പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണം ഉന്നയിച്ച് വിഷ്ണുജയുടെ കുടുംബം.

 

വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്ന് ആവശ്യം ഉന്നയിച്ച് കുടുംബം. ഭർതൃവീട്ടിൽ പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) മരിച്ചത് വ്യാഴാച്ചയാണ്. വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ്യിലാണ്‌.

 

വിഷ്ണുജയെ നിരധരമായി ഭർതൃ വീട്ടുക്കാർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അതാണ് പെൺകുട്ടിയെ ആത്മഹത്യാ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും വിഷ്ണുജയുടെ കുടുംബം പറഞ്ഞു. ഇന്നലെ രാത്രി വിഷ്ണുജയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുജയുടെ മരണത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.