August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

‘ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍’; വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് ഫ്ളക്സ്

SHARE

മുഖ്യമന്ത്രിചര്‍ച്ചകളില്‍ പരസ്യപ്രസ്താവന കെപിസിസി നേതൃത്വം വിലക്കിയിട്ടും, നേതാക്കള്‍ക്കായി കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് പോര് തുടരുന്നു വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍. സെലക്ടറും പരിശീലകനും വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും. നിലപാടുകളുടെ രാജകുമാരന്‍, മതേതര കേരളത്തിന്റെ വാഗ്ദാനം – വിഡി സതീശന്‍ എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്‌ളക്‌സ്. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്.നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മലപ്പുറത്തും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. എറണാകുളം ഡിസിസി ഓഫീസിന് എതിര്‍വശത്ത് വിഡി സതീശനെ എതിര്‍ത്തും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ഇതിനിടെ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി.അതിനിടെ, യുഡിഎഫ്അധികാരത്തില്‍ വന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന മുസ്ലീം ലീഗ് യോഗത്തിലെ ചര്‍ച്ചകളെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എകെ ബാലന്‍ രംഗത്തുവന്നു. ലീഗിലെ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നാണ്എകെ ബാലന്റെ വിമര്‍ശനം.