November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

ഹോൺ മുഴക്കിയതിന് പ്രകോപിതനായി; ലഹരിക്കേസ് പ്രതി കാർ യാത്രികനെ ക്രൂരമായി മർദ്ദിച്ചു

SHARE

മലപ്പുറം: ഹോൺ മുഴക്കിയതിന് പ്രകോപിതനായ ലഹരിക്കേസ് പ്രതി കാർ യാത്രികനെ ക്രൂരമായി മർദ്ദിച്ചു. പാലക്കാട് തൃത്താല വി കെ കടവ് സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിൽ ചങ്ങരംകുളത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രതി ഇർഷാദിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ  ലഭിച്ചു.ഇർഷാദിനൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഹോൺ മുഴക്കിയതിനെ തുടർന്ന് പ്രതി ഇർഷാദിനെയും കുടുംബത്തെയും അസഭ്യം പറ‍ഞ്ഞിരുന്നതായി പരാതിയിൽ പറയുന്നു. പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may have missed