ഇരിട്ടി ദസറ: വ്യാപാരോത്സവം മെഗാ ബംബർ സമ്മാന വിതരണം ഇന്ന്.

SHARE

 

ഇരിട്ടി: ഇരിട്ടിയിലെ നാലോളം കലാ-സാംസ്ക്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽഹൈവിഷൻ ചാനൽ, ഇരിട്ടിയിലെ വ്യാപാര സംഘടനകൾ, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ, വർക്ക്ഷോപ്പ് അസോസിയേഷൻ എന്നി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇരിട്ടി ദസറയുടെ ഭാഗമായി നടത്തിയ വ്യാപാരോത്സവം മെഗാ ബംബർ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം (നവംബർ 8 ന് ) ഇന്ന് വൈകിട്ട് 3.30 ന് ഇരിട്ടി യൂണിറ്റി കോപ്ലക്സിലെ ദസറ സംഘാടകസമിതി ഓഫിസിൽ വെച്ച് നടക്കും .

മെഗാ ബംബർ സമ്മാന വിതരണ ചടങ്ങ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും

ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി, വാർഡ് കൗൺസിലർ വി.പി.അബ്ദുൾ റഷീദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു