October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ഓവർ തിങ്കിങ് പ്രശ്നമാണോ?; ത്രീ സ്റ്റെപ്പ് ടെക്നിക്ക് മനസിലാക്കിയാൽ ഉപകാരപ്രദമാണ്

SHARE

ഓവർ തിങ്കിങ് പലരുടെയും വലിയ ഒരു പ്രശ്നമാണ്. പലരുടെയും സമാധാനം ഇല്ലാതാക്കുന്നത് അവരുടെ ശീലത്തിലുള്ള അമിത ചിന്തയാണ്. ചിന്തിച്ച് കാടുകയറി ഇല്ലാത്ത ടെൻഷനും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒരാളാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കുക. മൂന്ന് സ്റ്റെപുകളിൽ നിങ്ങളുടെ ചിന്തയെ പിടിച്ചു നിർത്തുകയാണെങ്കിൾ നിങ്ങൾക്ക് ഇതിനെ മറികടക്കാം.

സ്റ്റെപ്പ് വൺ – വേർപെടുത്തി ചിന്തിക്കുക

ചെറിയ ഒരു കാര്യം സംഭവിച്ചാൽ അത് എന്തുകൊണ്ടായിരിക്കും എന്ന് വെറുതെ ഭാവനയിൽ ചിന്തിച്ച് കൂട്ടുന്നതിന് കടിഞ്ഞൺ ഇടുക. അത് അവസാനിപ്പിച്ച് എന്താണ് സംഭവിച്ചത് എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അത് എന്ത് കൊണ്ടായിരിക്കും എന്ന് ഭാവനയിൽ ചിന്തിക്കാതിരിക്കുക.

സ്റ്റെപ്പ് ടൂ – തീരുമാനിക്കുക, പിന്നീട് വിട്ടു നിൽക്കുക

ഓവർ തിങ്കിങ് ഉണ്ടാകുന്നതിന്റെ മറ്റൊരു പ്രശ്നം തീരുമാനം എടുത്തിട്ട് അതിനെ പറ്റി വേവലാതിപെടുന്നതാണ്. ഞാൻ എടുത്ത തീരുമാനം ശരിയാണോ, തെറ്റാണോ എന്നിങ്ങനെയുള്ള ആലോചനകൾ ഒ‍ഴിവാക്കുക. തീരുമാനം എടുക്കുക, പിന്നീട് വിട്ടു നിൽക്കുക.

സ്റ്റെപ്പ് ത്രീ: മൈക്രോ ആക്ഷൻസ്

ഭൂതകാലം, അല്ലെങ്കിൽ ഭാവി കാലം ഇതിനെ പറ്റിയാണ് എപ്പോ‍ഴും അമിത ചിന്ത ഉണ്ടാകുക. അതിനാൽ തന്നെ മൈക്രോ ആക്ഷൻസ് ഉപയോഗിച്ച് അത്തരത്തിലുള്ള ചിന്തകൾ ഒ‍ഴിവാക്കാം. കൈകളിലേക്ക് തണുത്ത വെള്ളം 10 സെക്കന്റ് ഒഴിക്കുക, ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക, ശ്വസന വ്യായാമങ്ങൾ എന്നിവയാണ് മൈക്രോ ആക്ഷൻസ്.