October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

യൂറിക് ആസിഡ് നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ

SHARE

യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് ഇന്ന് മിക്കവരിലും കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ്. രക്തത്തില്‍ വലിയ തോതില്‍ യൂറിക് ആസിഡ് അടിയുന്നതാണ് ഇതിനു പിന്നിലെ കാരണം. ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണമില്ലാത്ത അവസ്ഥയാണിത്. അതേസമയം ചികിത്സിക്കാതിരുന്നാല്‍ ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും ഇടയാകും. യൂറിക് ആസിഡിന്റെ അളവ് കുറക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

ധാരളമായി വെള്ളം കുടിക്കുക എന്നതാണ് പ്രധാനം. ദിവസവും എട്ട് മുതല്‍ 10ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് രക്തത്തില്‍ നിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യുന്ന വൃക്കകളുടെ പ്രക്രിയയെ സഹായിക്കും. അതേസമയം കഫീന്‍ പോലുള്ള മധുര പാനീയങ്ങള്‍ ഒഴിവാക്കുകയും വേണം.

ബീഫും മട്ടനും പോലുള്ള റെഡ് മീറ്റിലും മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിലും പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. യൂറിക് ആസിഡിന്റെ അളവ് കുറക്കാന്‍ ഈ പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിലാക്കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം മുട്ട, പാല്‍ ഉത്പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ , എന്നിവ കഴിക്കാവുന്നതാണ്.

അമിത വണ്ണവും ക്രമീകരിക്കണം. അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. ക്രാഷ് ഡയറ്റുകള്‍ക്ക് പകരം നടത്തം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ശരീര ഭാരം കുറക്കാവുന്നതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കണം. കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കുന്നത് മൂലം ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അംശം യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുന്നു.