August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

ജലനിരപ്പ് അപകടകരമായി ഉയരുന്നു, മീനച്ചിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

SHARE

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്.  സംസ്ഥാന ജലസേചന വകുപ്പിൻറെ ചെറിപ്പാട്‌ സ്റ്റേഷനിൽ (മീനച്ചിൽ നദി – കോട്ടയം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. മീനച്ചിലാറിന്‍റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.