October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

കരുവന്നൂർ ബാങ്ക്; നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും : ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

SHARE

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനും നിക്ഷേപത്തുക തിരിച്ചു നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. ഇതിനായി ഇ ഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികളുമായും പൂർണ്ണമായി സഹകരിക്കും.

കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളും തുകയും ബാങ്കിന് കൈമാറുമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സ്വാഗതം ചെയ്തു. എന്നാൽ, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാപരമല്ല. വിളിച്ചുവരുത്തുകയോ രേഖാമൂലമോ എൻഫേഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടില്ല.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നതിനുശേഷം 143. 37 കോടി രൂപ പലിശയിനത്തിൽ തിരികെ നൽകിയിട്ടുണ്ട്. കുടിശ്ശികയായ ലോണിൽ നിന്ന് 128.62 കോടി രൂപ പിരിച്ചെടുക്കാനും സാധിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.