October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്: പി മോഹനൻ മാസ്റ്റർ പ്രസിഡന്റ്; ടി വി രാജേഷ് വൈസ് പ്രസിഡന്റ്

SHARE

കേരള ബാങ്ക് പ്രസിഡന്റായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. ടി വി രാജേഷിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ 1020 വോട്ട് വരെ എൽഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍ ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു.

സഹകരണ മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണ് ഇതെന്നും സംസ്ഥാനങ്ങളോട് കൂടിയാലോചന നടത്താതെ കേന്ദ്രം പുതിയ നയങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും മനു സ്മൃതിയാണ് കേന്ദ്രം അംഗീകരിക്കുന്ന ഭരണഘടന എന്നും എം വി ജയരാജൻ പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമാണ് എന്നും അതിനെ തകർക്കാൻ അനുവദിച്ചു കൂടാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരള ബാങ്ക് എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്താണെന്നും ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലും സഹകരണവും ആണ് കേരള ബാങ്ക് രൂപീകരണത്തിന് വഴിയൊരുക്കിയത് എന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി ലക്ഷ്യം വെച്ചതിന്റെ തുടർച്ചയായിരിക്കും പുതിയ ഭരണസമിതിഎന്നും ആത്മാർത്ഥമായ പരിശ്രമങ്ങൾ പുതിയ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.