August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

കേരളത്തിലെ വലുപ്പമേറിയ മുത്തപ്പൻ തിരുവപ്പന ചുവർശില്പം ഒരുങ്ങുന്നു.

SHARE

 

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശനികടവിലെ പറശ്ശനി ടൂറിസ്‌റ്റ് ഹോമിൻ്റെ ഓണർമാരായ രമേശേട്ടന്റെയും ശശിയേട്ടൻ്റെയും കുറെ കുറെ കാലമായി മനസ്സിലുള്ള ആഗ്രഹമാണ് നമ്മുക്ക് ഒരു തിരുവപ്പന വെള്ളാട്ടം ശില്പം നിർമ്മിക്കണമെന്നത് ആ ആഗ്രഹം പൂർത്തിയായി വരുന്നു പറശ്ശനികടവിലേക്ക് വരുന്ന ഏതൊരു ഭക്‌തനും മുത്തപ്പനും തിരുവപ്പനയുടെയും ശില്പം കാണാൻ സാധിക്കും മുത്തപ്പൻ്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടക്കുന്ന തിരുവപ്പനയുടെ രൂപമാണ് ഉണ്ണികാനായി ചുവർശില്പമായി രൂപകല്പന ചെയ്തത് അവസാന മിനുക്ക് പണിയിലാണ് ഇപ്പോൾ ഫെബ്രവരി 23 ന് രാവിലെ 11മണിക്ക് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛാദനം ചെയ്യും ആദ്യം കളിമണ്ണിൽ ചെയ്ത ശില്പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത ശേഷം ഫൈബറിലേക്ക് കാസ്‌റ്റ് ചെയുകയായിരുന്നു 3 മാസം സമയമെടുത്ത് ചെയ്ത മുത്തപ്പൻ തിരുവപ്പനശില്പത്തിന് അക്രിലിക്ക് കളർ ഒറജിനലിൽതന്നെയാണ് നൽകിയത് സഹായികളായി വിനേഷ് . സുരേഷ്. ഷൈജിത്ത്. ബാലൻ. അഭിജിത്ത്. അർജുൻ. എന്നിവരും ഉണ്ടായിരുന്നു