June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

റിപ്പോർട്ടർ ടിവി യുടെ ഓഫീസ് ആക്രമിച്ചതിൽ കെ. എം. പി യു ശക്തമായിപ്രതിഷേധിച്ചു .

SHARE

ഇരു തല മൂർച്ചയുള്ള ആയുധം കൊണ്ടാണ് മാധ്യമപ്രവർത്തനം നടത്തുന്നത് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ മാധ്യമ പ്രവർത്തകരും അഭിമാനത്തോടെ തങ്ങളുടെ ഭാഗം യഥാവിധി പൂർത്തീകരിക്കുന്നത്, ചലനം സൃഷ്ടിക്കുന്ന വാർത്തകൾ പലരെയും ഉറക്കം കെടുത്തിയേക്കാം. അതിനു ഇത്തരത്തിൽ പ്രകോപനം ഉണ്ടാക്കുക അല്ല വേണ്ടത്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെയും സംഘടനകൾ നടപടി സ്വീകരിക്കണം, ഇതിനിറക്കി വിടുന്ന നേതൃത്വം പക്വത കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അതാണ്‌ അത്തരത്തിൽ വാർത്തകൾക്ക് ആധാരമാകുന്നതും, മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഏതു പ്രവൃത്തികൾക്കെതിരെയും വ്യക്തിക്കും സംഘടനയ് ക്കുമെത്തിരെ മുഖം നോക്കാതെ അധികാരികൾ മാതൃക പരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപെടുന്നുറിപ്പോർട്ടർ ടിവി യുടെ ഓഫീസ് ആക്രമിച്ചതിൽ കെ. എം. പി യു ശക്തമായി പ്രതിഷേധിക്കുന്നതായികേരള മീഡിയ പേർസൺസ് യൂണിയൻ (കെ. എം. പി. യു )സംസ്ഥാന പ്രസിഡന്റ്‌ എം. റഫീഖ്, സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി എന്നിവർ അറിയിച്ചു.