October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

കുടുംബശ്രീ ക്രിസ്മസ് പുതു വത്സര വിപണന മേളക്ക് തുടക്കമായി

SHARE

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര വിപണന മേളക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി.
വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രത്നകുമാരി മേള ഉത്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ വിജിത് ഡി പി എം നിധിഷ, ആര്യ എന്നിവർ പങ്കെടുത്തു.
പത്ത് സ്റ്റാളുകളിലായി നാൽപതു കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ആണ് ക്രിസ്മസ് വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്.
കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾ ആയ വിവിധ തരം കറി പൌഡറുകളും കുട്ടികൾക്ക് നൽകാവുന്ന പോഷകാഹാര സമൃദ്ധമായ ഹെൽത്ത്‌ മിക്സ്‌ ഉത്പന്നങ്ങൾ തുടങ്ങി ചെറു ധാന്യങ്ങളുടെ വിവിധ തരം ഉത്പന്നങ്ങൾ, മേരാക്കി ബ്രാൻഡഡ് കുർത്തകൾ,കുറ്റ്യാട്ടൂർ മാങ്ങ ഉത്പന്നങ്ങൾ, തുണി ത്തരങ്ങൾ,വ്യത്യസ്തയിനം കളി മൺ ചട്ടികൾ, കളിമൺ പ്രതിമകൾ, അലങ്കാര വസ്തുക്കൾ,ചോക്ലേറ്റ് കേക്ക്, ജാമുകൾ, പേൾ ഓർണമെന്റ്സ്, വിപണിയിൽ കുടുംബശ്രീയുടെ ഏറ്റവും പുതിയ ഉത്പന്നമായ കറ്റാർവാഴ, ശംഗുപുഷ്പം ഹെർബൽ സോപ്പുകൾ എന്നിവയും തനിമ ഹോം ഷോപ്പിന്റെ സ്റ്റാളിൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. മേളയിൽ കുടുംബശ്രീ കണ്ണൂർ കോർപറേഷന്റെ സാന്ദ്വനം സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. സ്റ്റാളിൽ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ഹിമോഗ്ലോബിൻ ടെസ്റ്റുകൾ 20, 40,50,90 രൂപ നിരക്കിൽ പരിശോധിക്കാം.
ഡിസംബർ 31 രാത്രി എട്ടു മണി വരെയാണ് മേള.