കുന്നത്തൂർ പാടി താഴെ പൊടിക്കളത്തിൽ അന്തിത്തിറ


കുന്നത്തൂർ പാടി താഴെ പൊടിക്കളത്തിൽ തക്കുറിയായി നടത്തിവരുന്ന കളത്തിൽ ത്തിറ വൃശ്ചികം രണ്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടു കൂടി പൈങ്കുറ്റി വെച്ചതിനു ശേഷം അന്തിത്തിറ തുടങ്ങും. ഫലിതങ്ങൾ പറയുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടും ഭക്ത ജനങ്ങളൊടുള്ള അരുൾപാടിനു ശേഷം വനദേവതയായ മൂലം പെറ്റ ഭഗവതിയെ കെട്ടിയാടി ഭക്തരേ അനുഗ്രഹിക്കും. തുടർന്ന് ഭക്ത ജനങ്ങൾക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കുന്നതാണ്. മുത്തപ്പന്റെ ആരുഡ സ്ഥാനമായ കുന്നത്തൂർപാടിയിലെ ഒരു മാസത്തെ മഹോത്സവത്തിനു ഒരു മാസം മുന്നെയാണ് താഴെ പൊടിക്കളത്തിൽ ഈ ചടങ്ങുകൾ നടക്കുന്നത്.

