October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ്.

SHARE

കണ്ണൂർ ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്‍ലീം യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോർഡ്. ഫ്ലക്സിൽ മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനം. ‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് ഫ്ലക്സിൽ പറയുന്നു. ‘പട നയിച്ചവർ ഭരിക്കട്ടെ’ എന്നും ബോർഡിൽ പറയുന്നു. കോൺ​ഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിക്കൂറിൽ വിമർശനവുമായി യൂത്ത് ലീ​ഗ് ഫ്ലക്സ് സ്ഥാപിച്ചത്.മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.കോൺഗ്രസ് മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഞായറാഴ്ചയുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശ വാദത്തിലുറച്ച് നിൽക്കുകയാണ് കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും. എംഎൽഎമാർക്കൊപ്പം ഘടകകക്ഷികളുടേയും നിലപാട് ആരായണമെന്നാണ് ആവശ്യം.