October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ.

SHARE

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ലഡാക്കിലെ സംഘടനകളുമായി നടന്ന ചർച്ചയിലാണ് നിലപാട് അറിയിച്ചത്. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാമെന്ന് കേന്ദ്ര നിലപാട്. ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നൽകും. എന്നാൽ അം​ഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്.

ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല.

ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ലഡാക്കിന്റെ ആവശ്യം, സുസ്ഥിര വികസനം, അതിന്റെ തനതായ പരിസ്ഥിതി, ഗോത്ര ജനതയുടെ സംസ്കാരം എന്നിവ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, കേന്ദ്രഭരണ പ്രദേശത്തിന്റെ നിയമങ്ങളിൽ സ്വയംഭരണം സ്ഥാപിക്കുക എന്നതാണ്. ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97% ഗോത്രവർഗക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബർ 24 ന് ലേ നഗരത്തിൽ നടന്ന അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക് രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ നിലവിൽ തടവിലാണ്.