September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

നമുക്ക് പറയാം’; പൊലീസിനെ കേൾക്കാൻ പൊലീസ് തന്നെ, ജില്ലാതല ശില്പശാല ആലപ്പുഴയിൽ നടന്നു

SHARE

പോലീസ് സേനയിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും മറ്റും പരിഹരിക്കുന്നതിന് വേണ്ടി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന നമുക്ക് പറയാം എന്ന പരിപാടിയുടെ ജില്ലാതല ശില്പശാല ആലപ്പുഴയിൽ നടന്നു. പോലീസിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ ഇതിലൂടെ പരിഹാരം ഉണ്ടാക്കുവാൻ കഴിയുമെന്ന് സംസ്ഥാന ഭാരവാഹികൾ പറയുന്നു.

കേരളത്തിലെ പോലീസ് ലോകത്തിനുതന്നെ മാതൃകയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് സന്തോഷത്തോടെ ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നമുക്ക് പറയാം പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇത് പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി CR ബിജു പറഞ്ഞു.ഇതിന്റെ ഭാഗമായി നടന്ന ജില്ലാതല ശില്പശാല പോലീസ് മേധാവി MP മോഹനചന്ദ്രൻ ഉത്ഘാടനം ചെയ്തു. KP ധനീഷ് അധ്യക്ഷത വഹിച്ചു. ബിജു. CR . DySP. MR മധു ബാബു, ബിജു VR. വിനു KP അഞ്ജു A തുടങ്ങിയവർ സംസാരിച്ചു.