August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

SHARE

കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ വിഷയം.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ആവുകയാണ്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്

ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ നിർമ്മിച്ച ചിത്രമാണിത്.

ഡിയോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി.അസിസ്റ്റന്റ് ഡയറക്ടർ വിനയ വിജയൻ . അസോസിയേറ്റ് ഡയറക്ടർ സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടർസ് ഹരിത, ബ്ലസൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ
രതീഷ് ഷോർണൂർ . പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദ്.അഭിനേതാക്കൾരാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി വിജയ് തുടങ്ങിയവരാണ്. അയ്ഷ്ബിൻ എന്ന കുട്ടി പ്രധാന കഥാപാത്രം ചെയ്യുന്നു.
കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. അവിടെ മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെൺകുട്ടി.കാൻസർ ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അവൾ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും,അത് നട്ടു വളർത്തിയ ചാത്തനും പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും തൻറെ എല്ലാമെല്ലാമായ അച്ഛനും പ്രിയപ്പെട്ട കൂട്ടുകാരും എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങൾ ആകുന്നു. ഗ്രാമത്തെ കുറിച്ചുള്ള അവളുടെ നിറമുള്ള ഓർമ്മകൾ ക്യാൻസറിന്റെ കൊടിയ വേദനയിലും അവൾ എഴുതിയ ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം അറിയുന്നത്. കാൻസറിനെ അതിജീവിച്ച് അവൾ എഴുതിയ ഈ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർ സാക്ഷ്യങ്ങൾ ആകുന്നു .
ഇതാണ് ചിത്രത്തിന് ഇതിവൃത്തം.ജൂൺ 6ന് 72 ഫിലിം കമ്പനി തിയേറ്ററിൽ എത്തിക്കുന്നു.