September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

ലൈഫ് പദ്ധതി: 10 സെൻ്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷൻ ഫീസും മുദ്രവിലയും ഒഴിവാക്കും.

SHARE

ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പത്ത് സെൻ്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷൻ്റെ ഫീസും മുദ്രവിലയും ഒഴിവാക്കും.

സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ദാനമായോ വിലക്ക് വാങ്ങിയോ ഭൂമി നൽകുമ്പോഴുമാണ് ഇളവ്.

പൊതുതാൽപര്യ പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ ഫീസും മുദ്രവിലയും ഒഴിവാക്കാൻ നേരത്തേ ഉത്തരവിട്ടിരുന്നു.

ഇതിൽ ലൈഫ് പദ്ധതി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.