തദ്ദേശ തെരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന ആധാരംഎഴുത്ത് അസോ: സംസ്ഥാന സെക്രട്ടറി എ. ലക്ഷ്മിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി

ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിലെ നടുവനാട് വാർഡിൽ നിന്നും മത്സരിക്കുന്ന ആധാരംഎഴുത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇരിട്ടി യൂണിറ്റംഗവും ആയ എ. ലക്ഷ്മിക്ക് നാമനിർദ്ദേശ പത്രികസമർപ്പണത്തിനൊപ്പം കെട്ടിവെയ്ക്കുന്നതിനായി സംഘടനയുടെ ഇരിട്ടി യൂണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കീഴൂരിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് .എം.പി. മനോഹരൻ കൈമാറി.
ജില്ലാ സെക്രട്ടറി പി.എസ്.സുരേഷ്കുമാർ, യൂണിറ്റ് സെക്രട്ടറി എൻ.അനൂപ്, വി.പ്രഭാകരൻ, എൻ.പി.കെ.എറമുള്ളാൻകുട്ടി, വി.ദാമോദരൻ, സി.വി.സുനിൽകുമാർ, ടി.എൻ.ശോഭന, എ. പ്രസന്നകുമാരി, ഉഷ.വി. കെ, പി.എസ്.ശോഭന, കെ.പി. ശ്രീജ എന്നിവർ സംബന്ധിച്ചു.

