November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

മൗലാനാ അബ്ദുൽ കലാം ആസാദ് 138ആം ജന്മദിനാഘോഷവും 52ആം ഗ്രന്ഥശാല വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

SHARE

കോവളം വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ ആസാദ് സ്മൃതി സംഗമം 2026ഉം മൗലാനാ അബ്ദുൽ കലാം ആസാദ് 138ആം ജന്മദിനാഘോഷവും 52ആം ഗ്രന്ഥശാല വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആസാദ് സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം അഡ്വ എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു. യുവ മാധ്യമ പ്രവർത്തകൻ രതീഷ് അനിരുദ്ധൻ മുഖ്യ പ്രഭാഷണം നടത്തി. പ്രശ്‌സ്ത കവീയത്രി ഷാമില ഷൂജ പ്രഭാഷണം നടത്തി. ആസാദ് സ്മാരക ഗ്രന്ഥ ശാലക്കുള്ള പുസ്തകങ്ങൾ ഡോ രമേശ്‌ കുമാർ ഡോ ബിനിഷ്മ എന്നിവർ ചേർന്ന് അഡ്വ എ എ റഹീം എം പി ക്ക് കൈമാറി. വയലാർ രാമവർമ്മ സ്പെഷ്യൽ ജൂറി പുരസ്‌കാര ജേതാവ് സുലൈമാൻ വിഴിഞ്ഞത്തെ ചടങ്ങിൽ ആദരിച്ചു. കലാ സാംസ്കാരിക കായിക മേഖലകളിൽ മികവ് പുലർത്തിയ റിയാസ് ഖാൻ, വിഴിഞ്ഞം ഇസ്മായിൽ, ഷാജത്ത് ഷാജഹാൻ, ഡോ അസുമാ ജനീന, അഖില, നെൽസൺ മോണിക്ക, നെൽസൺ ഡോറിയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അലിയാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ അഡ്വ പി എസ് ഹരികുമാർ, വൈസ് പ്രസിഡന്റുമാരായ കബീർ ഷാ ഇർഫാന ജോയിന്റ് സെക്രട്ടറി സുമേഷ്, ഉപദേശക സമിതി ചെയർമാൻ സാദിഖ്, രക്ഷാധികാരികളായ ബഹദൂർഷാ, ഷാജഹാൻ, കമ്മിറ്റി അംഗങ്ങളായ എൻ എസ് നുസൂർ, മുഹമ്മദ്‌ ജലീൽ, റജീന ബീവി, ബീമ, ഫഹദ് അഫ്സൽ, സംഘടന സമിതി ചെയർമാൻ എൻ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആസാദ് സ്മാരക ഗ്രന്ഥ ശാല സെക്രട്ടറി എ ഷമീൻ സ്വാഗതവും ആസാദ് സ്മാരക ഗ്രന്ഥ ശാല ജോയിന്റ് സെക്രട്ടറി ഷംനാദ് എം കൃതജ്ഞതയും പറഞ്ഞു.