July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം;കാസർഗോഡ് ഡി സി സിയിൽ പൊട്ടിത്തെറി.

SHARE

സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. കാസർഗോഡ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വേണ്ടെന്ന് ഡിസിസി നേതൃത്വം. സന്ദീപിനെ സ്ഥാനാർഥിയാക്കുന്നതിൽ ബാലകൃഷ്ണൻ പെരിയയ്ക്കും അതൃപ്‌തിയുണ്ട്. നാളെ DCCയിൽ ഇതുമായി ബന്ധപ്പെട്ട അടിയന്തരയോഗം നടക്കും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ മത്സരിക്കാനായി കാത്തിരുന്ന മണ്ഡലമായിരുന്നു തൃക്കരിപ്പൂർ. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.അതേസമയം, തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ് ഉയർന്നിരുന്നു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്സിലുള്ളത്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.