September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ഇന്ന് ചുമതലയേറ്റു.

SHARE

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. നിലവിലെ ചിഫ് സെക്രട്ടറി ഡോ. വി വേണു കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ ജീവിതപങ്കാളി ശാരദ മുരളീധരൻ പകരം ചുമതലയേൽക്കുന്നത് അപൂർവ ചരിത്രത്തിലേക്ക് കൂടിയാണ്. മുമ്പും ദമ്പതിമാർ ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഭർത്താവിൽ നിന്ന് ഭാര്യ ചുമതലയേൽക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാകും.സംസ്ഥാനത്തിന്‍റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ മുരളീധരൻ ചുമതലയേൽക്കുക. 2025 ഏപ്രില്‍ വരെയാണ് ശാരദാ മുരളീധരന് കാലാവധിയുള്ളത്.