September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി.

SHARE

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.രാജിക്കത്ത് ഗവർണർക്ക് കൈമാറി.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത്. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു. ബിഹാർ വളരെ വേഗത്തിൽ മുന്നേറും. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. വൈകിട്ട് നാലുമണിക്ക് ആയിരിക്കും എൻഡിഎ യോഗം ചേർന്ന് അടുത്ത മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതെങ്കില്‍ ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായയാരിക്കും ബിജെപി മുഖ്യമന്ത്രി എത്തുക.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും എന്നാല്‍ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു.