October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി.

SHARE

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.

കേരളത്തിൽ മാറ്റത്തിന് സമയം ആയി. ബിജെപിക്ക് സീറ്റ്‌ തടുക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുണ്ട് ചില ഇടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നത് കൂടുതൽ ഉള്ള സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ ആരോപിച്ചു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും മുഖ്യവിഷയം സിപിഐഎം – ബിജെപി ഡീൽ ആരോപണം തന്നെയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഡീൽ വിവാദം കളം നിറയുമ്പോൾ മറ്റ് വിഷയങ്ങളെല്ലാം പിന്തളളപ്പെട്ടുപോകുകയാണ്. യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ഡീൽ ആരോപണം ജനങ്ങൾ തളളുമെന്നാണ് എൽഡിഎഫിൻെറ ആത്മവിശ്വാസം. ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നേതാവ് ഇന്നും അദ്ദേഹത്തെ വിമർശിച്ചു. പരാജയ ഭീതികൊണ്ടാണ് ഡീൽ ആരോപണം ആസൂത്രിതമായി ഉന്നയിക്കുന്നതെന്നാണ് എൽഡിഎഫിൻെറ തിരിച്ചടി. എന്ത് ഡീൽ നടന്നാലും യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും മുന്നണി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു .