November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

പയ്യാവൂരിൽ നാടകോത്സവം നാളെ തുടങ്ങും.

SHARE

പയ്യാവൂർ: നിർധനരായ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങേകുന്നതിനുള്ള ജീവകാരുണ്യഫണ്ട് ശേഖരണത്തിനായി വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന അഖില കേരള നാടകോത്സവംj പയ്യാവൂർ ഗവ.സ്കൂളിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ നാളെ ആരംഭിക്കും. ദിവസേനയുള്ള ഓരോ നാടകങ്ങളും രാത്രി 7.30 നായിരിക്കും. നാളെ വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിക്കത്തടത്തിൽ അധ്യക്ഷത വഹിക്കും. വൈഎംസിഎ പയ്യാവുർ യൂണിറ്റ് പ്രസിഡൻ്റ് വിത്സൺ ചാക്കോ കന്നുകെട്ടിയിൽ ആമുഖ പ്രഭാഷണം നടത്തും. സിനിമാതാരം ബാബുരാജ് കണ്ണൂർ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ പയ്യാവൂരിലെ മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിക്കും. രാത്രി 7.30 ന് ആദ്യ ദിവസത്തെ നാടകം തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ അരങ്ങേറും. നാടകോത്സവം രണ്ടാം ദിനം 16 ന് വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനത്തിൽ പയ്യാവൂരിലെ കഥാകൃത്ത് ലിജു ജേക്കബ്, സംസ്ഥാനതല പ്രസംഗമത്സര വിജയി ആൻ തെരേസ മേപ്രത്ത് എന്നിവരെ ആദരിക്കും. രാത്രി 7.30 ന് തിരുവനന്തപുരം ഡ്രീം കേരളയുടെ നാടകം ‘അകത്തേക്ക് തുറന്നിട്ട വാതിൽ’. മൂന്നാം ദിനം 17 ന് വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനത്തിൽ വാദ്യകലാരത്നം ഗോപാലൻകുട്ടി മാരാർ, പ്രകാശൻ എന്നിവരെ ആദരിക്കും. രാത്രി 7.30 ന് കൊല്ലം അനശ്വരയുടെ നാടകം ‘ആകാശത്തൊരു കടൽ’. നാലാം ദിനം 18 ന് വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനത്തിൽ സിനിമാ ബാലതാരം നീരജ് കൃഷ്ണ, സംസ്ഥാനതല സംഗീത മത്സര വിജയി റോസ് മരിയ തോട്ടുങ്കൽ, കഥകൃത്ത് സുഭാഷ് പയ്യാവൂർ എന്നിവരെ ആദരിക്കും. രാത്രി 7.30 ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘കാലം പറക്ക്ണ് ‘ അരങ്ങേറുന്നതോടെ നാടകോത്സവം സമാപിക്കും.