September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

തൃശൂർ പൂരം, പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ; സുരേഷ് ഗോപിയുടെ നിവേദനത്തിന് പിന്നാലെ നടപടി

SHARE

തൃശൂർ പൂരത്തിന് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം – തൃശ്ശൂർ – കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ നിവേദനത്തിന് പിന്നാലെയാണ് നടപടി. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാൻ നൽകിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രിൽ 26 ഞായറാഴ്ചയാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സർവീസിനായി റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 06187 (കൊല്ലം – തൃശ്ശൂർ സ്പെഷ്യൽ). തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്. എത്തിച്ചേരുന്ന സമയം: തൃശ്ശൂരിൽ ഉച്ചയ്ക്ക് 01:30-ന്. ട്രെയിൻ നമ്പർ 06188 (തൃശ്ശൂർ – കൊല്ലം സ്പെഷ്യൽ). തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: തൃശ്ശൂരിൽ നിന്ന് രാത്രി 09:30-ന്. എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്.പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.രാത്രികാലങ്ങളിൽ തിരികെ പോകുന്നവർക്ക് ഏറെ ആശ്വാസകരമായ ഈ സർവീസ് വഴി പൂരത്തിന് എത്തുന്നവർക്ക് സുരക്ഷിതമായും വേഗത്തിലും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.