September 29, 2026

സഫീനക്കും ഹൈമവതിക്കും വനിതാസംരംഭക റൂഡ്‌സെറ്റി അവാര്‍ഡ്

SHARE

 

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ വനിതാസംരംഭക അവാര്‍ഡുകള്‍ കെ.പി.സഫീനക്കും എ.വി.ഹൈമവതിക്കും (ജനറല്‍ വിഭാഗം) ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. റൂഡ്‌സെറ്റി ഡയറക്ടര്‍ സി.വി ജയചന്ദ്രന്‍ അധ്യക്ഷനായി. തളിപ്പറമ്പ അള്ളാംകുളം സ്വദേശിനി സഫീന ഭക്ഷ്യ വിപണന രംഗത്ത് ഷെഫീസ് ഫുഡ്‌സ് എന്ന സംരംഭം നടത്തുകയാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഫീന സ്‌പെഷ്യല്‍ സര്‍ബത്തുകളും ഗുലാബ് ജാമുന്‍, ബിരിയാണി മസാല കൂട്ടുകളും ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണ്. കരിവെള്ളൂര്‍ സ്വദേശിനിയാണ് എ.വി ഹൈമവതി. നാളികേര അധിഷ്ടിതമായ തേങ്ങാപാല്‍, വിര്‍ജിന്‍ കോക്കനട്ട് എണ്ണ, ഡി.സി.പൗഡര്‍, ചിപ്‌സ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ സംരംഭമാണ് നടത്തുന്നത്. വനിതാദിനത്തിന്റെ ഭാഗമായി പെണ്‍വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ വനിതകള്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങളുടെയും കലാശില്പങ്ങളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനം നടന്നു. കാനറാ ബാങ്ക് തളിപ്പറമ്പ് സീനിയര്‍ ശാഖാ മാനേജര്‍ പി മേഘ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശൈലജ ദേവരാജ് തുടങ്ങിയവര്‍ സംസാരിച്ചു.