September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ സത്യപ്രതിജ്ഞ ചയ്യും

SHARE

ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചയ്യും. സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. പട്നയിൽ നാളെ രാവിലെ 11 മണിക്ക് ചടങ്ങ് നടക്കും. ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ രാജിവച്ചിരുന്നു. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജി വച്ചത്. ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായാണ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് പട്നയിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ ഏകകണ്ഠേന തെരഞ്ഞെടുത്തത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.