July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 30, 2026

സോഷ്യല്‍ മീഡിയ ഒരാളുടെ ജീവിതം തകര്‍ക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം; യുവതിക്കെതിരെ നടപടി ഉണ്ടാവണം’.

SHARE

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്ന് യുവാവ് ജീവനൊടുക്കിയതില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ദീപകിന്റേത് ഭാവിയില്‍ സോഷ്യല്‍മീഡിയയില്‍ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകള്‍ക്കുള്ള രക്തസാക്ഷിത്വമാണെന്ന് ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.

 

സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരെ തിരിയും. ചിലര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ദീപകിന് അതിന് കഴിഞ്ഞില്ലെന്നും അപമാനഭാരത്തില്‍ അവന്‍ പോകാന്‍ തീരുമാനിച്ചെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ദീപക്കിന്റെ മാതാപിതാക്കള്‍ക്ക് നീതി വേണമെന്നും യുവതിക്കെതിരെ നിയമനടപടികള്‍ ഉണ്ടാവണം എന്നും സിദ്ദിഖ് കുറിച്ചു.