August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

പിക്കപ്പ് വാനിന്റെ മുകളിൽ കെട്ടിവെച്ച സ്റ്റീൽ പൈപ്പുകൾ റോഡിൽ വീണു; വഴി യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

SHARE

പാപ്പിനിശ്ശേരി:  പിക്കപ്പ് വാനിന്റെ മുകളിൽ കെട്ടിവെച്ച സ്റ്റീൽ പൈപ്പുകൾ റോഡിൽ വീണു; വഴി യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹാജിറോഡിൽ സ്റ്റീൽ പൈപ്പുകൾ മുകളിൽ കെട്ടിവെച്ച പിക്കപ്പ് വാൻ ബ്രേക്ക്‌ ചെയ്തപ്പോൾ വാനിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.  മൂകളിൽ കയർ വെച്ച് കെട്ടിയ സ്റ്റീൽ ഒന്നടങ്കം മുന്നിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് ഓട്ടോസ്റ്റാൻഡും വഴിയാത്രക്കാരും നിൽക്കുമ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. അത്ഭുതകരമായാണ് ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും രക്ഷപ്പെട്ടത്.