October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും; പാർലമെന്റ് പിരിച്ചുവിടും

SHARE

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കും.ഇന്ന് 9 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ പാര്‍ലമെന്റ് പിരിച്ചുവിടും.

നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കര്‍ക്കി.പ്രതിഷേധക്കാര്‍ നടത്തിയ വെര്‍ച്വല്‍ യോഗത്തിന് പിന്നാലെയാണ് സുശീല കര്‍ക്കിയുടെ പേര് ഉയര്‍ന്നുവന്നത്. 5000ത്തിലധികം യുവാക്കള്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ പിന്തുണ സുശീല കര്‍ക്കിക്കാണ് ലഭിച്ചതെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചതോടെയാണ് പ്രതിഷേധം ആളികത്തിയത്.
അഴിമതിക്കാരാരയ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം, ഒരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ജെന്‍സി പ്രക്ഷോഭം തീവ്രതയാര്‍ജിച്ചത്. പിന്നാലെ പ്രധാനമന്ത്രി കെ പി ശര്‍മ രാജിവെക്കുകയായിരുന്നു. ശര്‍മയുടെ രാജിക്ക് പിന്നാലെ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരും രാജി വെച്ചു. ഇതോടെയാണ് ഇടക്കാല സര്‍ക്കാരിനെ നിയോഗിക്കേണ്ട സാഹചര്യം ഉണ്ടായത്.