November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 24, 2026

വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍.

SHARE

 

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍.
ഏഴിമലയിലെ ഷാജി വട്ടമാക്കല്‍(55)നെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
രാമന്തളി കാരന്താട്ട് ഏഴിമലയിലെ കാഞ്ഞിരക്കാട്ട് വീട്ടില്‍ കെ.എസ്.തോമസ് എന്ന ബേബിക്കാണ്(58)വെട്ടേറ്റത്.
തേമസിന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ ചെവി കണ്ണൂരിലെ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് തുന്നിച്ചേര്‍ക്കുകയായിരുന്നു.
26 ന് പുലര്‍ച്ചെ ഒരുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത വിരോധത്തിനാണ് ഷാജി കത്തിവാളുമായി വീട്ടിലെത്തി തോമസിനെ വെട്ടിയത്.