September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

വാൾ, മഴു, നാടൻ ബോംബ്; തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി’; അന്വേഷണം ആരംഭിച്ച് പൊലീസ്.

SHARE

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. രണ്ട് ചേരികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ആയുധം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർ‌ജിതമാക്കി.