താമര ബിന്ദു, ബിജെപി ഏജന്‍റ്; കൊല്ലത്ത് ഡിസിസി ഓഫീസിന് മുന്നിൽ ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ

കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്‍റാണോ എന്ന ചോദ്യവും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. ‘താമര ബിന്ദു’ എന്ന തലക്കെട്ടിൽ താമര ചിഹ്നത്തോടൊപ്പം മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വച്ച പോസ്റ്ററും പതിച്ചിട്ടുണ്ട്. കൊല്ലൂർവിള സീറ്റ് ബിന്ദു കൃഷ്ണ വിറ്റു എന്നും പോസ്റ്ററിൽ ആരോപണമുണ്ട്.

