October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 18, 2026

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

SHARE

 

പെരിങ്ങത്തൂർ: വിദ്യാർത്ഥിയെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ പോലീസിന്റെ പിടിയിലായി. മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്. ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുട്ടിയാണ് അതിക്രമത്തിനിരയായത്.

പരാതിക്കാരനായ വിദ്യാർത്ഥിക്ക് 11 മുതൽ 13 വയസ്സുവരെയുള്ള കാലയളവിൽ പ്രതി ക്രൂരമായ പീഡനം തുടരുകയായിരുന്നു. പീഡനവിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ചൊക്ലി പോലീസ് കേസെടുക്കുകയായിരുന്നു.

എസ്.ഐ രാകേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജിൽ, സബീഷ്, തിരുർ പോലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.