October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

SHARE

ജൂലൈയിലെ എൻട്രിക്ക് ശേഷം ഇന്ത്യൻ വിപണിയിൽ കാര്യമായ പ്രഭാവം ഉണ്ടാക്കാനാകാതെ പോയ ടെസ്‌ല ഇപ്പോൾ മെഴ്സിഡസ് ബെൻസിന്റെ ഇലക്ട്രിക് ആഡംബര എസ് യു വികളുമായി കൊന്പുകോർക്കാനുള്ള ശ്രമത്തിലാണ്. ബെൻസിന്റെ EQS SUV, EQB,MGM9 എന്നീ ത്രീ ഇവി ആർമി സെഗ്മെന്റിലാണ് മോഡൽ Y Lന്റെ ഇന്ത്യൻ ലോഞ്ച്. 70 മുതൽ 1.4 കോടി വരെ പ്രൈസ് റേഞ്ചുള്ള വിഭാഗത്തിൽ ചെറിയൊരു വില വ്യത്യാസത്തിലാണ് മസ്കിന്റെ ടെസ്‌ലയെത്തുന്നത്. (Tesla Model YL to compete in the EV sector)

കഴിഞ്ഞ ജൂലൈക്ക് ശേഷമുള്ള ടെസ്‌ലയുടെ പ്രധാന തുറുപ്പുചീട്ടാണ് മോഡൽ Y L. മോഡൽ Y Lന്റെ ആറ് സീറ്റർ മോഡലാണ് ലോഞ്ച് ചെയ്തത്. 61.99 ലക്ഷം എക്സ് ഷോറൂം വിലയും 63.12 ലക്ഷം ഓൺ റോഡ് വിലയുമാണ് മോഡലിന്. WLTP സർട്ടിഫിക്കേഷൻ പ്രകാരം 681 കി.മി ഡ്രൈവിങ് റേഞ്ചും മണിക്കൂറിൽ 201 കി.മി ടോപ് സ്പീഡുമാണ് വാഹനത്തിനുള്ളത്. അധിക സീറ്റിങ് കപ്പാസിറ്റിയും മറ്റ് ഫീച്ചറുകളും ലക്ഷ്യമിടുന്നത് പ്രിമീയം ഫാമിലി EV വിഭാഗത്തെയാണ്. 

ചൈനയാണ് വാഹനത്തിന്റെ പ്രധാന ഉത്പാദന-വിൽപന കേന്ദ്രം. ഏഷ്യാ-പസിഫിക് വിപണികളായ ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും വാഹനം ലഭ്യമാണ്. എന്നാൽ അമേരിക്കയിലും യൂറോപ്പിലും വാഹനം ഇറക്കിയിട്ടില്ല. ആഗോള വിപണിയിൽ വന്പൻ പേരും ഇഷ്ടം പോലെ ഫാൻസുമുണ്ടെങ്കിലും ഇന്ത്യയിൽ ടെസ്‌ലക്ക് തിളങ്ങാൻ ഇതുവരെ ആയിട്ടില്ല. 2 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് നൽകിയിട്ടും കണക്കുകൂട്ടിയത്ര കാറുകൾ ഇന്ത്യൻ വിപണിയിൽ ടെസ്‌ലക്ക് വിറ്റഴിക്കാനായിരുന്നില്ല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (FADA) കണക്ക് പ്രകാരം കഴിഞ്ഞ ആറ് മാസം ടെസ്‌ല ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 342 കാറുകളാണ്- 60 യൂണിറ്റെന്ന പ്രതിമാസ ശരാശരി. 

പ്രതിമാസം 295 ഇവി വരെ വിൽക്കുന്ന BMW ആണ് വിപണിയിലെ കേമൻ. 100 മുതൽ 110 വരെ ഇറക്കുമതി തീരുവയിൽ രാജ്യത്തേക്ക് വരുന്ന ടെസ്‌ലക്ക് ഇവിടെ അസംബിൾ ചെയ്യുന്ന ഇവികളോട് മത്സരിക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് വിലയിരുത്തൽ. പോയവർഷം രാജ്യത്തെ ഇവി വിപണിയിൽ വിറ്റഴിച്ചത് 5,308 യൂണിറ്റുകളാണ്. BMW, ബെൻസ്, വോൾവോ എന്നീ കന്പനികൾ സജീവമാകുന്ന വിപണിയിൽ ടെസ്‌ലയ്ക്ക് ഉള്ളത് 6 ശതമാനം വിപണി വിഹിതം മാത്രമാണ്. പ്രിമീയം ഇവി സെഗ്മെന്റിൽ കിയയും MG മോട്ടോറും BYDയും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.