August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം, കർമ്മഫലം അനുഭവിച്ചേ തീരു’; ബിജെപി നേതാവ് ടിപി സെൻകുമാർ.

SHARE

ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് ടിപി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ‘ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചുവെന്ന് മുൻ ഡിജിപി കുറ്റപ്പെടുത്തി.

തന്ത്രി ശബരിമല വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും. സാധാരണ ഭക്തരല്ല തന്ത്രികൾ. അവർ ഏറ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്. ” താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” എന്നും സെൻകുമാർ പറയുന്നു.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിൽ നിന്നും ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചത്. തുടർന്ന് തന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്ന് അറിയിച്ചു. . നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുകയാണ്. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.