October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ദേശീയ പണിമുടക്കിൽ  ജീവനക്കാരും ഏജന്റുമാരും ഒന്നടങ്കം പങ്കെടുത്തതിനെത്തുടർന്ന് എൽ. ഐ. സി. ഓഫീസുകളുടെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു.

SHARE

ദേശീയ പണിമുടക്കിൽ  ജീവനക്കാരും ഏജന്റുമാരും ഒന്നടങ്കം പങ്കെടുത്തതിനെത്തുടർന്ന് എൽ. ഐ. സി. ഓഫീസുകളുടെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാർ ജില്ലയിലെ എല്ലാ ഓഫീസുകൾക്കുമുന്നിലും പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പ്രകടനത്തിന് എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ കണ്ണൂർ-കാസറഗോഡ് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം. കെ. പ്രേംജിത്ത്, സി. സി. വിനോദ്, എ. എം. മനോഹരൻ, എം. എച്ച്. രാജേഷ് എന്നിവർ നേതൃത്വം നൽകി. മട്ടന്നുരിൽ കെ. രമേശൻ, സി. പി. സുധീർ, രാജൻ കളരിക്കൽ, എം. മനോജ്‌, പയ്യന്നൂരിൽ കെ. വി. വേണു, രമേഷ് പുതിയറക്കൽ, കെ. ജയരാജൻ, എ. പി. മുരളീധരൻ, തളിപ്പറമ്പിൽ അർജുൻ ഗംഗാധരൻ, സി. വി. മനീഷ എന്നിവരും പ്രകടനത്തിന് നേതൃത്വം നൽകി.