October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അത് ചെയ്യില്ല. പ്രശ്‌നം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്ത ആരെങ്കിലുമായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അനുകൂലികള്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും ചെയ്യില്ല. അല്ലെങ്കില്‍ അത് തിരിച്ചറിഞ്ഞുകാണില്ല. ആവേശത്തില്‍ ചെയ്തതാവാം. അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്സ് കീറുന്നത് കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരനും പറഞ്ഞു. ഫ്‌ളക്സില്‍ തുപ്പുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

 

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറുന്ന പ്രതിഷേധം ഒരിക്കലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. നേതാക്കള്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്നതിലും പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതിലും തെറ്റില്ല. പ്രകടനം നടത്തുന്നവര്‍ കോണ്‍ഗ്രസുകാരാണെങ്കില്‍ സംഘടനാ മര്യാദ കാണിക്കണം എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ‘ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറി ചന്നം ചിന്നമാക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിലെ ഏതെങ്കിലും ഒരുത്തന്‍ പ്രതികരിച്ചോ. ആ പ്രവര്‍ത്തി ചെയ്തവനെ കോണ്‍ഗ്രസ് ആയി കാണാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.