September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 27, 2026

വനിതാ ലോകകപ്പ് കാഹളം മുഴങ്ങി; ഇത്തവണ കിരീടത്തില്‍ മുത്തമിടുമെന്ന് ഇന്ത്യ

SHARE

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിൻ്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇത്തവണ കിരീടം സ്വന്തമാക്കുമെന്ന് സീനിയര്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും പറഞ്ഞു. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30-നാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്.

2022ൽ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. റണ്ണേഴ്സ്-അപ്പ് ആയതാണ് ഏകദിന ലോകകപ്പിലെ ഇതുവരെയുള്ള ഇന്ത്യയുടെ നേട്ടം. 2005ലും 2017ലുമായിരുന്നു ഇത്. അന്ന് മിതാലി രാജ് ആയിരുന്നു ക്യാപ്റ്റൻ. ഹോം മത്സരത്തിലെ മുന്‍തൂക്കവും സമീപകാല ഫോമും കരുത്താക്കി ഇന്ത്യ കപ്പ് നേടുമെന്നാണ് പ്രതീക്ഷ.ഇതുവരെയുള്ള ഏകദിന വര്‍ഷത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 11 മത്സരങ്ങളില്‍ ഒമ്പതെണ്ണവും ജയിച്ചു. ഏകദിന റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെതിരെ 2-1-ന് പരമ്പര നേടിയതും ഇതില്‍ പെടുന്നു. ലോകകപ്പിന് മുമ്പായി നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഈ പരമ്പര അവസാനിക്കുക.